ദേശീയം

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നു തുടങ്ങും; 16 പുതിയ ബില്ലുകൾ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി;  പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമ്മേളനത്തിൽ 16 പുതിയ ബില്ലുകളടക്കം 25 ബില്ലുകൾ അവതരിപ്പിക്കും. ഈ മാസം 29 വരെയാകും ശീതകാല സമ്മേളനം. നിലവിലെ പാർലമെന്റ് മന്ദിരത്തിൽ ചേരുന്ന അവസാനത്തെ സമ്മേളനമായിരിക്കും ഇതെന്നാണ് സൂചന. ഫെബ്രുവരിയിൽ ബജറ്റ് സമ്മേളനം പുതിയ മന്ദിരത്തിലായിരിക്കും. 

17 സിറ്റിങ്ങുകളിലായി 25 ബില്ലുകൾ പാസാക്കാൻ ശ്രമിക്കുന്നതിൽ പ്രതിപക്ഷത്തിന് എതിർപ്പുണ്ട്. ചർച്ചകൾക്ക് അവസരമുണ്ടാകില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നു. ചൈനയുമായുള്ള അതിർത്തിത്തർക്കം, വിലക്കയറ്റം, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം എന്നീ വിഷയങ്ങളുയർത്തി കേന്ദ്ര സർക്കാരിനെ ആക്രമിക്കാനാണ് പ്രതിപക്ഷ നീക്കം. ഗുജറാത്ത്, ഹിമാചൽ തിരഞ്ഞെടുപ്പു ഫലങ്ങളും ചർച്ചകളിൽ പ്രതിഫലിക്കാനിടയുണ്ട്. 

ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധി സമ്മേളനത്തിൽ പങ്കെടുക്കാനിടയില്ല. സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാരും ലോക്സഭാ സ്പീക്കറും സർവകക്ഷിയോ​ഗങ്ങൾ വിളിച്ചുചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍