ദേശീയം

വാടക​ഗർഭം ധരിക്കുന്നവർക്ക് കുഞ്ഞിനു മേൽ അവകാശമില്ല; ഡൽഹി കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; വാടക​ഗർഭം ധരിക്കുന്നവർക്ക് ജനിക്കുന്ന കുഞ്ഞിനുമേൽ നിയമപരമായ അവകാശം ഇല്ലെന്ന് കോടതി. വാടക​ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിന്റെ നിയമപരമായ അവകാശത്തിനായി എൻആർഐ ദമ്പതികൾ സമർപ്പിച്ച കേസിലാണ് ഡൽഹി കോടതി വിധി. 

കുഞ്ഞിന്റെ നിയമപരമായ അവകാശം ​ഗർഭം ധരിച്ച സ്ത്രീയ്ക്ക് നൽകണമോ എന്ന ആശങ്കയിലാണ് ദമ്പതികൾ കോടതിയെ സമീപിക്കുന്നത്. വാടക​ഗർഭപാത്രമാണെങ്കിലും ദമ്പതിമാരെ കുഞ്ഞിന്റെ നിയമപരമായ അച്ഛനമ്മമാരായി കാണണമെന്ന് കോടതി പറഞ്ഞു. വാടക അമ്മയ്ക്കും അവരുടെ ഭർത്താവിനും കുട്ടിയുടെമേൽ രക്ഷാകർതൃ അവകാശങ്ങൾ ഇല്ലെന്നും അഡ്മിനിസ്ട്രേറ്റീവ് സിവിൽ കോടതി ജഡ്ജി ദീപക് വത്സ് വ്യക്തമാക്കി. 

2019 ഓ​ഗസ്റ്റ് 28നാണ് ദമ്പതികൾ വാടക​ഗർഭധാരണ കരാറിൽ ഏർപ്പെട്ടത്. 2021ലെ വാടകധാരണ നിയമം നിലവിൽ വരുന്നതിന് മുൻപായിരുന്നു ഇത്. അതിനാൽ ഈ കരാറിന്റെ സമയത്ത് ഇന്ത്യയിൽ ​വാടക​ഗർഭധാരണത്തെ നിയന്ത്രിക്കുന്ന നിയമവും ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു