ദേശീയം

 കോഴ്സ് പൂർത്തിയാക്കിയാൽ നേരിട്ട് പിഎച്ച്ഡിക്ക്‌; നാലുവർഷ ബിരുദ കോഴ്സിന്റെ വിജ്ഞാപനം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാലു വർഷ ബിരുദകോഴ്‌സിന്റെ വിജ്ഞാപനം ഇന്ന്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാ​ഗമായാണ് യുജിസിയുടെ പുതിയ പരിഷ്കാരം.പാഠ്യപദ്ധതിയും ബിരുദത്തിന്റെ ക്രെഡിറ്റ് മാത-ൃകയും യുജിസി ഇതിനോടകം തീരുമാനിച്ചു.

ഇതുപ്രകാരം നാലാം വർഷം ​ഗവേഷണവും ഇന്റേൺഷിപ്പും പ്രോജക്ടുമാണ് ഉണ്ടാവുക. കോഴ്സ് പൂർത്തിയാക്കിയാൽ നേരിട്ട് പിഎച്ച്ഡിക്ക്‌ ചേരാം. ബിരുദാനന്തര ബിരുദത്തിന്റെ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയും ലഭിക്കും.മൂന്നുവർഷത്തിനുശേഷം കോഴ്സ് അവസാനിപ്പിച്ചാൽ ‍ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും. ഏതെങ്കിലും കാരണത്താൽ കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഏഴുവർഷത്തിനകം പൂർത്തീകരിച്ചാൽ മതിയെന്ന്‌ യുജിസി പറയുന്നു.

 ക്രെഡിറ്റ് സംവിധാനത്തിൽ 120 ക്രെഡ‍ിറ്റ് നേടിയാൽ മൂന്നു വർഷ ബിരുദവും 160 ക്രെഡിറ്റിൽ നാലു വർഷത്തെ ഓണേഴ്‌സ് ബിരുദവും നേടാം. അധ്യയന സമയം കണക്കാക്കിയാണ് ക്രെഡിറ്റ്. രണ്ടാം സെമസ്റ്ററിൽ വിദ്യാർഥികൾക്ക് മെയിൻ വിഷയം മാറാനുള്ള അവസരമുണ്ട്. മറ്റൊരു സ്ഥാപനത്തിലേക്ക് മാറാനും ഓപ്പൺ, ‍ഡിസ്റ്റൻസ് ഓൺലൈൻ‌ പഠനസാധ്യതകളും ഉപയോ​ഗിക്കാം.  40 ക്രെഡിറ്റ് നേടുന്നവർക്ക് യുജി സർട്ടിഫിക്കറ്റ് യോ​ഗ്യതയും 80 ക്രെഡിറ്റ് നേടുന്നവർക്ക് യുജി ഡിപ്ലോമ യോ​ഗ്യതയും നേടാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്