ദേശീയം

പൊതു ടോയ്‌ലെറ്റ് ഉപയോഗിച്ചതിന് ശേഷം പണം നല്‍കാതെ കടന്നുകളയാന്‍ ശ്രമം; യുവാവിനെ അടിച്ചുകൊന്നു, നടത്തിപ്പുകാരന്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ പൊതു ശൗചാലയത്തിന്റെ നടത്തിപ്പുകാരന്റെ അടിയേറ്റ് യുവാവ് മരിച്ചു. ടോയ്‌ലെറ്റ് ഉപയോഗിച്ചതിന് ശേഷം പണം നല്‍കാതെ കടന്നുകളയാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് പ്രകോപനത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

മുംബൈ ദാദറില്‍ ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. രാഹുല്‍ പവാറാണ് മരിച്ചത്. പൊതു ശൗചാലയത്തിന്റെ നടത്തിപ്പുകാരനായ വിശ്വജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ടോയ്‌ലെറ്റ് ഉപയോഗിച്ച ശേഷം രാഹുല്‍ പണം നല്‍കാതെ കടന്നുകളയാന്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. രാഹുലിനെ തടഞ്ഞ വിശ്വജിത്തുമായി തര്‍ക്കമായി. അതിനിടെ പവാര്‍ കൈയില്‍ ഇരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ, വടി ഉപയോഗിച്ച് പവാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പവാര്‍ തത്ക്ഷണം മരിച്ചതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു