ദേശീയം

ഹൃദയാഘാതം; നാലാം ക്ലാസുകാരന്‍ സ്‌കൂള്‍ ബസില്‍ കുഴഞ്ഞുവീണു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: 12 വയസുകാരന്‍ സ്‌കൂള്‍ ബസില്‍ കുഴഞ്ഞുവീണു മരിച്ചു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണകാരണം ഹാര്‍ട്ട് അറ്റാക്ക് ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരു പക്ഷെ ഹൃദയാഘാതത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലാം ക്ലാസുകാരനായ മനീഷ് ജാതവാണ് മരിച്ചത്. 

മനീഷ് ജാതവ് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം സഹോദരന് ഒപ്പം സ്‌കൂള്‍ ബസില്‍ കയറി. ഉടന്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നെന്ന് മറ്റ് കുട്ടികള്‍ പറഞ്ഞു. ബസ് ഡ്രൈവര്‍ ഉടന്‍ തന്നെ വിവരം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രിയിലെത്തിച്ചപ്പോഴെക്കും കുട്ടി മരിച്ചിരുന്നതായി ഡോക്ടര്‍ പറഞ്ഞു. ഹൃദയസ്തംഭനമാണ് മരണകാരണം. അതേസമയം കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് മാതാപിതാക്കള്‍ അനുമതി നല്‍കിയിരുന്നില്ല. തന്റെ കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് പിതാവ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍