ദേശീയം

കയ്യിൽ ‌ഐശ്വര്യ റായിയുടെ വ്യാജ പാസ്പോർട്ട്, 1.81 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസിൽ മൂന്നു വിദേശികൾ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

നോയിഡ; ഓൺലൈൻ തട്ടിപ്പു കേസിൽ അറസ്റ്റിലായ വിദേശികളുടെ കയ്യിൽ നടി ഐശ്വര്യ റായിയുടെ വ്യാജ പാസ്പോർട്ടും. ഇന്നലെയാണ് മൂന്നു വിദേശികളെ ഉത്തർപ്രദേശ് പോലീസ് നോയിഡയിൽ നിന്നു അറസ്റ്റ് ചെയ്തത്. ഇവരിൽ രണ്ടു പേർ നൈജീരിയ സ്വദേശികളും ഒരാൾ ഘാന സ്വദേശിയുമാണ്. 1.81 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസിലാണ് ഇവര്‍ അറസ്റ്റിലായിട്ടുള്ളത്.

പതിനൊന്നു കോടിയുടെ വിദേശ വ്യാജ കറൻസിയും ഇതു നിർമ്മിക്കാനുള്ള ഉപകരണങ്ങളും വ്യാജ പാസ്പോർട്ടുകളും ഇവരിൽ നിന്നു പൊലീസ് കണ്ടെടുത്തു. ഡോളര്‍, യൂറോ എന്നിവയുടെ ഏകദേശം 13 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 10.76 കോടി രൂപ വില വരുന്ന വ്യാജ ഇന്ത്യന്‍ കറന്‍സിയും ഇവരില്‍ നിന്ന് കണ്ടെത്തിയിച്ചുണ്ട്. 

മുന്‍ ആര്‍മി ഓഫീസറെ കബളിപ്പിച്ച കേസിന്‍റെ അന്വേഷണത്തിന് ഇടയിലാണ് ഇവര്‍ പിടിയിലാവുന്നത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കുന്നതിനിടയിലാണ് ഐശ്വര്യ റായി ബച്ചന്‍റെ വ്യാജ പാസ്പോര്‍ട്ട് അടക്കമുള്ളവ കണ്ടെത്തിയത്. ആറ് മൊബൈൽ ഫോണുകൾ പതിനൊന്ന് സിംകാർഡുകൾ, ലാപ്ടോപ്പുകൾ, പ്രിന്ററുകൾ അടക്കം മറ്റ് സംവിധാനങ്ങളടക്കമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ ഉപയോ​ഗിച്ച് കൊണ്ടിരുന്ന മൂന്ന് കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?