ദേശീയം

ഉത്തരേന്ത്യയില്‍ കനത്ത മൂടൽമഞ്ഞ്; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ട്രെയിനുകൾ വൈകുന്നു, സ്കൂൾ സമയത്തിലും മാറ്റം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; താപനില താഴ്ന്നതോടെ ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ്. പഞ്ചാബ്, ഹരിയാന ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മൂടൽ മഞ്ഞ് കനത്തത്. അടുത്ത രണ്ടോ മൂന്നോ മണിക്കൂർ കൂടി തുടരുമെന്നും ക്രമേണ മെച്ചപ്പെടുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  കനത്ത മൂടൽമഞ്ഞ് കാഴ്ചമറച്ചതോടെ വിമാന- ട്രെയിൻ ​ഗതാ​ഗതത്തെ ബാധിച്ചു. 

ചണ്ഡീഗഡ്, വാരണാസി, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഡൽഹിയിലേക്ക് തിരിച്ച് വിട്ടു. ഉത്തർപ്രദേശിലും പഞ്ചാബിലും മൂടൽമഞ്ഞ് കനത്തതാണ് വിമാനങ്ങൾ തിരിച്ചുവിടാൻ കാരണമെന്ന് ഡൽഹില്ലി വിമാനത്താവള അധികൃതർ വ്യക്തമാക്കി. പുലര്‍ച്ചെ 4.30 ന് ദില്ലി അന്താരാഷ്ട്രാ വിമാനത്താവളവും ഫോഗ് അലര്‍ട്ട് ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും സമാനമായ രീതിയില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടിരുന്നു. കൂടാതെ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ട 20 ട്രെയിനുകളാണ് വൈകുന്നത്. 

പഞ്ചാബിലേയും ഗാസിയാബാദിലേയും സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തി. പഞ്ചാബിലെ എല്ലാ സ്‌കൂളുകളും ഇന്നു മുതല്‍ ജനുവരി 21 വരെ 10 മണിക്കായിരിക്കും സ്‌കൂളുകള്‍ തുറക്കുക എന്ന് മുഖ്യമന്ത്രി അറിയിച്ചു. നോയിഡയില്‍ രാത്രി ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തി. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് അപകടം പതിവായതിനെ തുടര്‍ന്നാണ് ബസ് സര്‍വീസുകള്‍ക്ക് രാത്രി 9 മുതല്‍ രാവിലെ 7 വരെ നിരോധനം ഏര്‍പ്പെടുത്തിയത്. ഡല്‍ഹിയിലെ താപനില വീണ്ടും താന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ താപനില 6.3 ഡിഗ്രി സെല്‍ഷ്യസ് ആയേക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു