ദേശീയം

കോവിഡ് പ്രതിരോധത്തിന് മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിനും; ബൂസ്റ്റര്‍ ഡോസായി സ്വകാര്യ ആശുപത്രികളില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി ഭാരത് ബയോടെക് നിര്‍മ്മിച്ച മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിനും ജനങ്ങളിലേക്ക്. കോവിഡ് നേസല്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കോവിന്‍ അപ്പില്‍ വാക്‌സിന്‍ ഉടന്‍ തന്നെ  ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ആപ്പില്‍ ഉള്‍പ്പെടുത്തുന്നതോടെ വാക്‌സിന്‍ ജനങ്ങൾക്ക് ബുക്ക് ചെയ്യാനാകും. തുടക്കത്തില്‍ സ്വകാര്യ ആശുപത്രികളിലാണ് വിതരണത്തിനായി വാക്‌സിന്‍ എത്തിക്കുക. നേസല്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ആയി നല്‍കാനാണ് തീരുമാനം. 18 വയസ്സിന് മുകളിലുള്ളവര്‍ക്കാകും ആദ്യഘട്ടത്തില്‍ നല്‍കുക. രാജ്യത്ത് ഇതാദ്യമായിട്ടാണ് സിറിഞ്ച് ഉപയോഗിക്കാത്ത വാക്‌സിന്‍ ലഭ്യമാക്കുന്നത്.

നേസല്‍ വാക്‌സിന്റെ വില സംബന്ധിച്ച് ഉടന്‍ തീരുമാനമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വില സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച തുടരുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. 

അടിയന്തര ആവശ്യങ്ങളിലെ ഉപയോഗത്തിനായി നവംബറില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ അടക്കമുള്ള വാക്‌സിനുകള്‍ നിലവില്‍ ലഭ്യമാണ്. കോവിഷീല്‍ഡ്, കോവോവാക്‌സ്, സ്പുട്‌നിക് വി, കോര്‍ബെവാക്‌സ് എന്നിവയാണ് രാജ്യത്ത് നല്‍കി വരുന്ന വാക്‌സിനുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍