ദേശീയം

സ്‌കൂള്‍ ബസ് പരിശോധിച്ചു; ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ കണ്ടത് കോണ്ടവും കാലാവധി കഴിഞ്ഞ മരുന്നുകളും

സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: സ്‌കൂള്‍ ബസ് പരിശോധനയില്‍ അധികൃതര്‍ക്ക് ലഭിച്ചിത് കോണ്ടവും കാലാവധി കഴിഞ്ഞ മരുന്നുകളും. ഗുരുഗ്രാം 56 സെക്ടറിലെ ഒരു സ്വകാര്യ സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂള്‍ ബസില്‍ നിന്നാണ് ഇവ ലഭിച്ചത്. തുടര്‍ന്ന് ബാദ്ഷാപൂര്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സതീഷ് യാദവിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളിലെത്തി മറ്റുബസുകളും പരിശോധന നടത്തി.

എട്ട് പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ബസില്‍ 27 വിദ്യാര്‍ത്ഥികളെ കയറ്റിയതായും പരിശോധനാസംഘം കണ്ടെത്തി. അംഗീകാരമില്ലെതായാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. 

സ്‌കൂളിലെ 11 ബസുകളിലൊന്നില്‍ കോണ്ടം കണ്ടെത്തിയപ്പോള്‍ മറ്റൊരു ബസില്‍ ഉണ്ടായിരുന്നത് കാലാവധി കഴിഞ്ഞ മരുന്നുകളാണ് ഉണ്ടായതെന്നും അധികൃതര്‍ പറയുന്നു. ചില ബസുകളില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും