ദേശീയം

കോടതി മുറിയില്‍ കൊലക്കേസ് പ്രതി ജഡ്ജിയെ കല്ലെറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്


അഹമ്മദാബാദ്: കോടതി നടപടികള്‍ക്കിടെ കൊലക്കേസ് പ്രതി ജഡ്ജിയെ കല്ലെറിഞ്ഞു. ഗുജറാത്തിലെ നവസാരി കോടതിയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

അഡീഷണല്‍ ജഡ്ജി എആര്‍ ദേശായിക്ക് നേരെയാണ് പ്രതിയ ധര്‍മ്മേഷ് റാത്തോഡ് കല്ലെറിഞ്ഞത്. ഭാഗ്യം കൊണ്ടാണ് പരിക്ക് ഏല്‍ക്കാതെ രക്ഷപ്പെട്ടത്. കല്ല്് നേരെ ഭിത്തിയിലാണ് പതിച്ചത്. 

സൂറത്തിലെ ലാജ്പൂര്‍ ജയിലില്‍ നിന്നാണ് പ്രതിയെ കോടതി മുറിയില്‍ എത്തിച്ചത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. പ്രതിയെ കോടതിയില്‍ എത്തിക്കുമ്പോള്‍ കൃത്യമായ പരിശോധന നടത്തേണ്ടിയിരുന്നുന്നെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റാത്തോഡ് നേരത്തെ മജിസ്ട്രേറ്റിന് നേരെ ചെരുപ്പ് എറിഞ്ഞിട്ടുണ്ടെന്ന് സംഭവത്തിന് സാക്ഷിയായ അഭിഭാഷകന്‍ പ്രതാപ് മഹിദ പറഞ്ഞു.
ഇയാളുടെ കുറ്റകൃത്യങ്ങളുടെ ചരിത്രം അറിയാവുന്ന പൊലീസ് കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്