ദേശീയം

ഡിവൈഡറില്‍ ഇടിച്ചു, പിന്നാലെ തീപിടിച്ചു; മെഴ്സിഡസ് കാര്‍ പൂര്‍ണമായി കത്തി; ഋഷഭ് പന്ത് രക്ഷപ്പെട്ടത് അത്ഭുതകരമായി ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഉത്തരാഖണ്ഡ് ഡിജിപി അശോക്  കുമാര്‍ അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പന്തിനെ എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. പന്ത് അപകടനില തരണം ചെയ്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവി എസ് ലക്ഷ്മണ്‍ അറിയിച്ചു. 

ഉത്തരാഖണ്ഡില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. പന്തിന്റെ മെഴ്സിഡസ് കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. പന്ത് ആയിരുന്നു വാഹനം ഓടിച്ചത്. ഡിവൈഡറില്‍ ഇടിച്ചു തകര്‍ന്ന കാറിന് പിന്നാലെ തീപിടിക്കുകയായിരുന്നു. 

അപകടത്തില്‍ ഋഷഭ് പന്ത് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പന്തിന്റെ നെറ്റിയിലും തലയിലും മുതുകത്തും കാലിനും പരിക്കേറ്റു. അപകടത്തില്‍ പന്തിന് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. പന്തിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കിയതായാണ് റിപ്പോര്‍ട്ട്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ഋഷഭ് പന്ത് പറഞ്ഞതായി ഉത്തരാഖണ്ഡ് ഡിജിപി സൂചിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം