ദേശീയം

'എങ്ങനെ കൊലപ്പെടുത്താം' ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു; ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ഗൂഗിളില്‍ എങ്ങനെ കൊലപ്പെടുത്താം എന്ന് സെര്‍ച്ച് ചെയ്ത ശേഷം ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ വികാസ് ആണ് ആറസ്റ്റിലായത്. മോഷണ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിച്ചെങ്കിലും യുവാവിന്റെ ഫോണില്‍ നിന്ന് തെളിവുകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ഗാസിയബാദിലെ മോദി നഗര്‍ നിവാസിയായ വികാസ് മോഷണം നടന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഭാര്യ സോണിയയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് വികാസിനെ ചോദ്യം ചെയ്യുകയും കസ്റ്റിഡിയിലെടുക്കുകയുമായിരുന്നു.

വികാസിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ 'എങ്ങനെ ഒരു കൊലപാതകം നടത്താം' എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നതായും ഫ്്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് വിഷം വാങ്ങാന്‍ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. വികാസിന്റെ വിവാഹതേരബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് കണ്ടെത്തി. വികാസിന്റെ കാമുകിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇങ്ങനെയൊരു പഠനവുമായി സഹകരിച്ചിട്ടില്ല; മൂന്നിലൊരാള്‍ക്ക് കോവാക്‌സിന്‍ ദോഷകരമായി ബാധിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍

'വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം': പരേഷ് റാവല്‍

''വീണ്ടും ജനിക്കണമെങ്കില്‍, ആദ്യം നിങ്ങള്‍ മരിക്കണം.''

ഇഡിക്ക് തിരിച്ചടി; മസാലബോണ്ട് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

യാമി ​ഗൗതം അമ്മയായി; കുഞ്ഞിന്റെ പേരിന്റെ അർഥം തിരഞ്ഞ് ആരാധകർ