ദേശീയം

ഒവൈസിയുടെ ആരോഗ്യത്തിന് വേണ്ടി ബലി നല്‍കിയത് 101 ആടുകളെ; പ്രത്യേക പ്രാര്‍ഥന

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ ലോക്‌സഭ അംഗവും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസിയുടെ ആയുരാരോഗ്യത്തിന് വേണ്ടി 101 ആടുകളെ ബലി നല്‍കി. ബിസിനസുകാരന്‍. ഹൈദരാബാദിലെ ബാഗ്- ഇ- ജഹനാരയിലാണ് പ്രാര്‍ഥന നടന്നത്. എഐഎംഐഎ നേതാവ് അഹമ്മദ് ബലാലയും മലക്കപേട്ട് എംഎല്‍എയും പ്രാര്‍ഥനയില്‍ പങ്കെടുത്തു.

ഫെബ്രുവരി മൂന്നിന് ഒവൈസി സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഒവൈസിയുടെ ആയുരാരോഗ്യത്തിന് വേണ്ടി ബിസിനസുകാരന്‍ പ്രാര്‍ഥന നടത്തിയത്. വാഹനത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ഒവൈസിയുടെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.

മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഡല്‍ഹിക്ക് മടങ്ങും വഴിയാണ് ആക്രമണം നടന്നത്. താന്‍ സുരക്ഷിതനാണെന്നും മറ്റൊരു വാഹനത്തില്‍ ഡല്‍ഹിക്ക് മടങ്ങിയതായും ഒവൈസി അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന പ്രയോഗം വേണ്ട; യെച്ചൂരിയുടേയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദര്‍ശന്‍