ദേശീയം

ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണവിധേയം; ടിപിആര്‍ മൂന്നില്‍ താഴെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി താഴ്ന്നു. നിലവില്‍ മൂന്ന് ശതമാനത്തില്‍ താഴെയാണ് ടിപിആര്‍. 2.87 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്കെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

ശനിയാഴ്ച 1604 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഇത് 2272 ആയിരുന്നു. 3.85 ആയിരുന്നു വെള്ളിയാഴ്ചത്തെ ടിപിആര്‍. ജനുവരി 13ന് പ്രതിദിന കോവിഡ് കേസുകള്‍ 28,867 ആയി ഉയര്‍ന്ന് റെക്കോര്‍ഡ് ഇട്ടശേഷമാണ് താഴ്ന്ന് തുടങ്ങിയത്. 

അന്ന് 30 ശതമാനമായിരുന്നു ടിപിആര്‍. പത്തുദിവസം കൊണ്ട് പ്രതിദിന കോവിഡ് രോഗികള്‍ പതിനായിരത്തില്‍ താഴെ എത്തിയതായി ഡല്‍ഹി കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തത് ഹേമ തന്നെ; 'പേരു പുറത്തു പറയരുതെന്ന് കരഞ്ഞു കാലു പിടിച്ചു'

ആ നിമിഷം പിറന്നിട്ട് 30 വർഷം, ഓർമ്മ പങ്കുവച്ച് സുസ്മിത സെൻ

ഐപിഎല്ലില്‍ 1, 2 സ്ഥാനം; കൊല്‍ക്കത്ത, ഹൈദരാബാദ് ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പിന് ഇല്ല!

യൂറോപ്പ് സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ?; ഷെങ്കന്‍ വിസ ഫീസ് 12 ശതമാനം വര്‍ധിപ്പിച്ചു