ദേശീയം

ആക്രമിക്കാന്‍ കുതിച്ചെത്തി ഒറ്റയാന്‍; തീപ്പന്തം കാണിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഒറ്റയാള്‍ പോരാട്ടം- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

നവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ ഒറ്റയ്ക്ക് ധീരമായി നേരിട്ട് കാട്ടിലേക്ക് തന്നെ ആട്ടിയോടിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം. ആക്രമിക്കാന്‍ മുതിര്‍ന്ന് ഓടിയടുത്ത ആനയെ തീപ്പന്തം കാണിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പിന്തിരിപ്പിച്ചത്. ആക്രമിക്കാന്‍ ഓടിയടുക്കുന്ന കാട്ടാനയെ കണ്ട് ഭയന്ന് നാട്ടുകാര്‍ ഓടിമറയുന്നതും ഇതൊന്നും കണ്ടാല്‍ ഭയന്ന് പിന്മാറില്ല എന്ന ഉറച്ചവിശ്വാസത്തില്‍ നിന്നിടത്ത് നിന്ന് ഒരടി പോലും അനങ്ങാതെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ആനയെ നേരിടുന്നതുമായ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഒഡീഷയിലെ റൈറഖോള്‍ ഫോറസ്റ്റ് ഡിവിഷന്‍ പരിധിയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. ജനവാസകേന്ദ്രത്തില്‍ വിള നശിപ്പിക്കാന്‍ എത്തിയ കാട്ടാനയെ തീപ്പന്തം ഉപയോഗിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥനായ ചിതാ രഞ്ജന പ്രതിരോധിച്ചത്. ഒറ്റയാനയുടെ വരവ് കണ്ട് നാട്ടുകാര്‍ ഓടിമറയുന്നതും ചിതാ രഞ്ജന നിന്നിടത്ത് നിന്ന് കൊണ്ടുതന്നെ കാട്ടാനയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തീപ്പന്തം കാണിച്ച് ആനയെ ഭയപ്പെടുത്തിയാണ് വനംവകുപ്പ്് ഉദ്യോഗസ്ഥന്‍ പിന്തിരിപ്പിച്ചത്.

ചിതാ രഞ്ജനയുടെ ധൈര്യം കണ്ട് നാട്ടുകാരും തീപ്പന്തവുമായി കൂടെ കൂടുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒരുഘട്ടത്തില്‍ മുന്നോട്ടുവരാന്‍ മടിച്ച് കാട്ടാന പിന്തിരിയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി