ദേശീയം

നല്ല കുഞ്ഞുങ്ങൾ ജനിക്കണം; ഗർഭിണികളായ വളർത്തു പൂച്ചകൾക്ക് ‘വളകാപ്പ്’! 

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂർ: ഗർഭിണിപ്പൂച്ചകൾക്ക്  ‘വളകാപ്പ്’ നടത്തി ദമ്പതികൾ. സായിബാബ കോളനി വെങ്കിട്ടാപുരത്തെ ഉമാമഹേശ്വരൻ, ശുഭ മഹേശ്വരൻ ദമ്പതികളാണ് ആരോഗ്യമുള്ള കുഞ്ഞുങ്ങൾ പിറക്കാൻ വേണ്ടി പൂച്ചകൾക്ക് വളകാപ്പ് ചടങ്ങ് നടത്തിയത്. ആർഎസ് പുരത്തെ പെറ്റ് ക്ലിനിക്കിലായിരുന്നു ചടങ്ങുകൾ. 

ഇവരുടെ വളർത്തുപൂച്ചകളായ ഐരിഷിന്റെയും ഷീരയുടെയും വളകാപ്പു ചടങ്ങാണ് ആഘോഷമായി നടന്നത്. പേർഷ്യൻ പൂച്ചകളായ ഐരിഷിന് 14 മാസവും ഷീരയ്ക്ക് 9 മാസവുമാണു പ്രായം. ഐരിഷ് 35 ദിവസവും ഷീര 50 ദിവസവും ഗർഭിണികളാണ്. 71 ദിവസത്തോളമാണ് ഇവയുടെ ഗർഭ കാലം. 

ഗർഭിണികൾക്ക് ആരോഗ്യമുള്ള കുഞ്ഞു ജനിക്കാനാണ് സാധാരണ വളകാപ്പു ചടങ്ങ് നടത്തുക. ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടത്തുന്ന ചടങ്ങിൽ ഗർഭിണിക്കു പോഷകാഹാരങ്ങൾ നൽകി വളയണിയിക്കും. ഇതുപോലെ, പൂച്ചകളെ അലങ്കരിച്ച് മധുരം നൽകിയ ശേഷം വളയണിയിച്ചു.

സ്വന്തം കുടുംബാംഗങ്ങളെ പോലെ വളർത്തുന്നതിനാലാണു പൂച്ചകളുടെ വളകാപ്പ് നടത്തിയതെന്ന് ഉമാമഹേശ്വരനും ശുഭയും പറഞ്ഞു. കോഴിയിറച്ചിയും മീനും പാലും ഉണക്കിയ പഴങ്ങളുമാണു പൂച്ചകൾക്കു ഭക്ഷണമായി നൽകുന്നത്. വെറ്ററിനറി ഡോക്ടർ വേണുഗോപാലും ചടങ്ങിൽ പങ്കെടുത്തു. കോഴിക്കോട് സ്വദേശികളായ പരേതനായ കൃഷ്ണന്റെയും ശാന്തയുടെയും മകനാണ് ഉമാമഹേശ്വരൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍