ദേശീയം

കീഴ്ജാതിക്കാര്‍ക്ക് പുതിയ സ്‌കൂള്‍ കെട്ടിടത്തില്‍ പ്രവേശനമില്ല; അവഗണന നേരിട്ട് 26 വിദ്യാര്‍ത്ഥികള്‍ 

സമകാലിക മലയാളം ഡെസ്ക്

ഗോദാവരി: താഴ്ന്ന ജാതിക്കാരായ കുട്ടികള്‍ക്ക് പുതിയ സ്‌കൂള്‍ കെട്ടിടത്തിലേക്ക് പ്രവേശനം നിഷേധിച്ച് അധികൃതര്‍. ആന്ധ്രാപ്രദേശിലെ  ഗോദാവരി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് കീഴ്ജാതിക്കാരായ കുട്ടികള്‍ക്ക് അവഗണന നേരിട്ടത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട കുട്ടികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങളടങ്ങിയ പുതിയ കെട്ടിടം പണിതെന്നും മറ്റു കുട്ടികളെ നിര്‍ബന്ധിച്ച് പഴയ കെട്ടിടത്തില്‍ തന്നെ ഇരുത്തിയെന്നും രക്ഷകര്‍ത്താക്കള്‍ പറഞ്ഞു. 

ബ്രഹ്മപുരിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂള്‍ നവീകരണ പദ്ധതിയുടെ കീഴില്‍ അനുവദിച്ചുകിട്ടിയ 9 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം പണിതത്. ഇവിടെ അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഉയര്‍ന്ന ജാതിയില്‍പ്പെട്ട കുട്ടികളെ ഇവിടേക്ക് മാറ്റുകയായിരുന്നെന്നും പ്രദേശവാസികള്‍ പറഞ്ഞു. 26ഓളം കുട്ടികള്‍ക്കാണ് പ്രവേശനം നിഷേധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്