ദേശീയം

കടയില്‍ നിന്ന് മടങ്ങിവരുന്നതിനിടെ വഴിതടഞ്ഞു, രാത്രിയില്‍ യുവതിയുടെ മുഖത്ത് ആഡിഡ് ഒഴിച്ചു; അജ്ഞാതനായി തെരച്ചില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ 34കാരിക്ക് നേരെ ആസിഡാക്രമണം. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. ധര്‍മ്മപുരി സ്വദേശിനിയായ രാധയാണ് ആസിഡാക്രമണത്തിന് ഇരയായത്. നിര്‍മ്മാണ തൊഴിലാളിയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് യുവതി. കോയമ്പത്തൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന യുവതിയെ അജ്ഞാതനാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പലചരക്കുകടയില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് സംഭവം. വീടിന് മുന്നില്‍വച്ച് മോട്ടോര്‍സൈക്കിളില്‍ വന്ന അജ്ഞാതന്‍ വഴിതടഞ്ഞു. തുടര്‍ന്ന് കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് മുഖത്ത് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

യുവതിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും അജ്ഞാതന്‍ കടന്നുകളഞ്ഞു. നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. യുവതിയുടെ ഭര്‍ത്താവ് അല്ല ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍