ദേശീയം

ഇരട്ടക്കൊല കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊലക്കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്നു. വീടുകളില്‍ അതിക്രമിച്ചു കയറി രണ്ടു പേരെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ ദിനേശ്, മൊയ്തീന്‍ എന്നിവരാണു പൊലീസ് വെടിവയ്പില്‍ മരിച്ചത്. സ്വയരക്ഷയ്ക്കായാണ് വെടിവച്ചതെന്നാണു പൊലീസിന്റെ വിശദീകരണം.

ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഇരട്ടക്കൊലക്കേസ് പ്രതികളെ പിടികൂടാന്‍ എത്തിയപ്പോള്‍ ഇവര്‍ നാടന്‍ ബോംബ് എറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. ചെങ്കല്‍പ്പേട്ട് തിരുപുലൈവനം കാട്ടിനു സമീപമാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. 

ചെങ്കല്‍പെട്ട് പ്രദേശത്ത് ആട് മോഷ്ടാക്കളുടെ കുത്തേറ്റ് ഒരു പൊലീസുകാരന്‍ നേരത്തേ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷമാണ് നൈറ്റ് പട്രോളിങ്ങിനു പോകുന്ന പൊലീസിന് തോക്ക് നല്‍കി തുടങ്ങിയത്. ആവശ്യമെങ്കില്‍ തോക്ക് ഉപയോഗിക്കാനും ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത