ദേശീയം

കോവിഡ് കുതിച്ചുയരുന്നു; ഡല്‍ഹിയില്‍ 20,000ത്തിന് മുകളില്‍ രോഗികൾ, 18,000 കടന്ന് പശ്ചിമ ബംഗാള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷം. ഇന്ന് 20,181 പേര്‍ക്കാണ് തലസ്ഥാന നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാള്‍, കര്‍ണാടക സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. 

ഡല്‍ഹിയില്‍ 11,869 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. ഏഴ് പേര്‍ മരിച്ചു. ആക്ടീവ് കേസുകള്‍ 48,178 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.6 ശതമാനം. ആകെ മരണം 25,143. 

പശ്ചിമ ബംഗാളിലും കേസുകള്‍ പിടിവിട്ട് ഉയരുകയാണ്. ഇന്ന് 18,802 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 8,112 പേര്‍ക്കാണ് രോഗ മുക്തി. 19 പേര്‍ മരിച്ചു. 

നിലവില്‍ 62,055 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 19,883. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.6 ശതമാനം. 

കര്‍ണാടകയില്‍ 8906 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 508 പേര്‍ക്കാണ് രോഗ മുക്തി. നാല് മരണം. ടെസ്റ്റ് പോസിറ്റിവിറ്റി 5.42 ശതമാനം. ആകെ രോഗ മുക്തര്‍ 29,63,056. ആകെ മരണം 38,366.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍