ദേശീയം

കരുതൽ ഡോസിനായി ഇന്നു മുതൽ ഓൺലൈൻ ബുക്കിങ്; വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; കോവിഡ് വ്യാപനം വീണ്ടും രാജ്യത്ത് രൂക്ഷമാകുന്നതിനിടെ കരുതൽ ഡോസ് നൽകി പ്രതിരോധിക്കാൻ സർക്കാർ. കരുതൽ ഡോസിന് അർഹരായവർക്ക് ഇന്ന് മുതൽ കോവിൻ ആപ്പ് വഴി അപ്പോയിന്മെന്‍റ് എടുക്കാം. വാക്സിനേഷന് ആർഹരായവരുടെ പട്ടിക ഉൾപ്പടെ  കരുതൽ ഡോസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളടങ്ങിയ മാർഗരേഖ ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തിറക്കും.

പ്രത്യേകം രജിസ്ട്രഷൻ വേണ്ട

കരുതൽ ഡോസിനായി കോവിൻ ആപ്പിൽ പ്രത്യേകം രജിസ്ട്രഷൻ നടത്തേണ്ടതില്ല. രണ്ട് ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞാൽ ഓണ്‍ലൈന്‍ ബുക്കിങ് നടത്തുകയോ നേരിട്ട് കേന്ദ്രത്തിൽ എത്തുകയോ ചെയ്യാം. തിങ്കളാഴ്ച മുതൽ ആണ് രാജ്യത്ത് കരുതൽ ഡോസിന്റെ വിതരണം തുടങ്ങുന്നത്.

ആദ്യഘട്ടത്തിൽ കോവിഡ് മുന്നണി പോരാളികൾക്ക്

ആദ്യഘട്ടത്തിൽ കോവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യപ്രവർത്തകർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുമായിരിക്കും കരുതൽ ഡോസ് നൽകുക. എന്നാൽ 60 വയസിന് മുകളിൽപ്രായമുള്ളവർക്ക് കരുതൽ ഡോസിന് ഡോക്ടറുടെ നിർദേശം ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. നേരത്തെ കോവിൻ പോർട്ടൽ വഴി രണ്ട് ഡോസ് സ്വീകരിച്ചവരാണ് കരുതൽ ഡോസ് സ്വീകരിക്കുന്നത് എന്നതുകൊണ്ടുതന്നെ വീണ്ടും രജിസ്ട്രേഷന്റെ ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'