ദേശീയം

ജെഎന്‍യുവില്‍ ഇനി പ്രത്യേക പരീക്ഷയില്ല; പ്രവേശനം ഇനി പൊതു പരീക്ഷയിലൂടെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഇനി പ്രവേശനം പൊതു പരീക്ഷയിലൂടെ. കേന്ദ്ര സര്‍വകലാശാലകളുടെ പൊതു പരീക്ഷയില്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ചു. ജെഎന്‍യു പ്രവേശനത്തിന് ഇനി പ്രത്യേക പരീക്ഷയുണ്ടായിരിക്കില്ല. 

പ്രവേശനം പൊതു പരീക്ഷയിലൂടെയാക്കുമെന്ന് നേരത്തെതന്നെ വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നീക്കത്തിന് എതിരെ അധ്യാപക, വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. കൗണ്‍സില്‍ യോത്തില്‍ പങ്കെടുത്ത ഭൂരിപക്ഷംപേരും പുതിയ തീരുമാനത്തോട് യേജിച്ചു. 

ഇനിമുതല്‍ പ്രവേശന പരീക്ഷ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ മാനദണ്ഡം അനുസരിച്ചായിരിക്കുമെന്ന് അക്കാദമിക് കൗണ്‍സില്‍ യോഗത്തിന് ശേഷം, സര്‍വകലാശാല പത്രക്കുറിപ്പില്‍ വ്യക്തമാക്കി. നേരത്തെ, ഡല്‍ഹി സര്‍വകലാശാലയും സമാനമായ മാറ്റം നടപ്പിലാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടോ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ, ചിയ സീഡ്‌സ് ​ഗുണങ്ങൾ

ഇഷാന്‍ കിഷനെയും അയ്യരെയും പുറത്താക്കിയത് ഞാനല്ല: ജെയ് ഷാ

ചൂടില്‍ നിന്ന് ആശ്വാസം, വേനല്‍മഴ ശക്തമാകുന്നു; ഞായറാഴ്ച അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്