ദേശീയം

ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മ പട്ടികയില്‍; 40% വനിതകള്‍, 40% യുവാക്കള്‍; കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 125 പേരുടെ പട്ടികയാണ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പുറത്തുവിട്ടത്. 20 ശതമാനം വനിതകള്‍ക്കും 40 ശതമാനം യുവാക്കള്‍ക്കും പ്രാതിനിധ്യം നല്‍കിയതായി പ്രിയങ്ക പറഞ്ഞു.

ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ആശാ സിങ് കോണ്‍ഗ്രസ് പട്ടികിയിലുണ്ട്. ആശാ വര്‍ക്കര്‍മാരുടെ പോരാട്ടത്തിലൂടെ ശ്രദ്ധേയായ പൂനം പാണ്ഡെയെയും പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കി. 

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാധാന്യം നല്‍കുന്നതിലൂടെ സംസ്ഥാനത്ത് പുതിയൊരു തരം രാഷ്ട്രീയം കൊണ്ടുവരാനാവുമെന്ന് പ്രിയങ്ക പ്രതീക്ഷ പ്രകടിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്