ദേശീയം

വിദേശത്തുനിന്നു വന്ന്‌ പോസിറ്റിവ് ആവുന്നവര്‍ക്കും ഇനി ഹോം ക്വാറന്റൈന്‍ മതി; പ്രോട്ടോകോളില്‍ മാറ്റം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ കോവിഡ് പോസിറ്റിവ് ആയാല്‍ ആശുപത്രിയിലോ ഐസൊലേഷന്‍ കേന്ദ്രങ്ങളിലോ പ്രവേശിപ്പിക്കണമെന്ന വ്യവസ്ഥയില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. ഇവര്‍ക്ക് ഇനി വീടുകളിലോ മറ്റു സ്ഥലങ്ങളിലോ ക്വാറന്റൈന്‍ മതിയാവും. 

അറ്റ് റിസ്‌ക് വിഭാഗത്തില്‍ പെട്ടതോ അല്ലാത്തതോ ആയ വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. പുതിയ ചട്ടം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

നിലവില്‍ വിദേശത്തു നിന്നു വരുന്നവര്‍ പോസിറ്റിവ് ആയാല്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കണം എന്നായിരുന്നു ചട്ടം. ഇതിലാണ് ഇളവു വരുത്തിയത്. മറ്റു ചികിത്സാ പ്രോട്ടോകോളുകളില്‍ മാറ്റമില്ല.

വിദേശത്തു നിന്നു വരുന്നവര്‍ നെഗറ്റിവ് ആയ ശേഷവും ഏഴു ദിവസം ഹോം ക്വാറന്റൈന്‍ വേണമെന്ന നിര്‍ദേശം തുടരും. ഇവര്‍ എട്ടാം ദിവസം ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ