ദേശീയം

അമ്മ കയറുന്നതിന് മുമ്പേ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു, നാല് മക്കള്‍ ഒറ്റയ്ക്ക്; രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍  

സമകാലിക മലയാളം ഡെസ്ക്

താനേ: ട്രെയിന്‍ യാത്രയ്ക്കിടെ മക്കളെ നഷ്ടപ്പെട്ട സ്ത്രീയെ തക്കസമയത്ത് സഹായിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍. നാല് മക്കളെ യാത്രയ്ക്കിടയില്‍ നഷ്ടപ്പെട്ട് ദുഃഖിച്ചിരുന്ന സോണി സിങ് എന്ന യുവതി ഒടുവില്‍ പൊലീസിന്റെ സഹായത്തോടെ മക്കളെ കണ്ടെത്തി. തിരക്കുള്ള അന്ദേരി റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് യുവതിക്ക് മക്കളെ നഷ്ടപ്പെട്ടത്. 

സബ് ഇന്‍സ്‌പെക്ടര്‍ ഉജ്വല്‍ ആര്‍കെ സഞ്ചരിച്ചിരുന്ന ട്രെയിനില്‍ കയറിയ രണ്ട് സ്ത്രീകള്‍ കരയുന്നത് കണ്ടാണ് അദ്ദേഹം കാര്യം തിരക്കിയത്. അപ്പോഴാണ് യാത്രയ്ക്കിടയില്‍ മക്കളെ നഷ്ടപ്പെട്ടെന്ന വിവരം യുവതി ഉദ്യോഗസ്ഥനോട് പറഞ്ഞത്. സോണി സിങ്ങും ഭര്‍തൃമാതാവും നാല് മക്കളും ഒന്നിച്ചാണ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. തിരക്കുള്ള ട്രെയിനില്‍ മക്കളെ മൂവരെയും ആദ്യം കയറ്റി. പക്ഷെ സോണിയും മാതാവും കയറുന്നതിന് മുമ്പ് ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു. 

ആറും 11ഉം വയസ്സിന് ഇടയിലുള്ള കുട്ടികളാണ് ട്രെയിനില്‍ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടിവന്നത്. എസ്‌ഐ ഉജ്വല്‍ കാര്യമറിഞ്ഞ ഉടനെ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. പിന്നാലെ കുട്ടികളെ ബൊറിവാലി സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി. അമ്മയെ വിവരമറിയിച്ച് കുട്ടികളെ സുരക്ഷിതമായി കൈമാറുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്