ദേശീയം

എസ്എഫ്‌ഐ ആക്രമണത്തോടുള്ള രാഹുലിന്റെ പ്രതികരണം വളച്ചൊടിച്ചു; ഉദയ്പുര്‍ കൊലപാതകം കുട്ടികള്‍ നടത്തിയതെന്ന് വാര്‍ത്ത, ചാനലിന് എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വയനാട്ടിലെ എംപി ഓഫീസ് ആക്രമണത്തെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തെ ഉയദ്പുര്‍ കൊലപാതകത്തിലേത് എന്ന തരത്തില്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ച ചനലിന് എതിരെ കേസ്. കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജയ്പുര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.  എസ്എഫ്‌ഐ ആക്രമണത്തെ കുറിച്ചുള്ള രാഹുലിന്റെ പ്രതികരണമാണ് വളച്ചൊടിച്ച് ഉദയ്പുര്‍ കൊലപാതകത്തിലേത് എന്ന തരത്തില്‍ പ്രചരിപ്പിച്ചത്. 

തന്റെ ഓഫീസ് ആക്രമിച്ചത് കുട്ടികളാണ് എന്നും അവരോട് ക്ഷമിച്ചിരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എന്നാല്‍ സി ന്യൂസ് വാര്‍ത്ത നല്‍കിയത് ഉദയ്പുര്‍ കൊലപാതകം നടത്തിയത് കുട്ടികള്‍ ആണെന്നായിരുന്നു. വാര്‍ത്ത വന്നതിന് പിന്നാലെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വ്യാജ പ്രചാരണത്തിന് കേസ് കൊടുത്തത്. 

മുന്‍ വാര്‍ത്താ വിതരണ മന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ചാനലിനും മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കും എംപിമാര്‍ക്കും എതിരെയാണ് കോണ്‍ഗ്രസ് കേസ് കൊടുത്തിരിക്കുന്നത്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ കോണ്‍ഗ്രസ് ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടിയുടെ മാധ്യമവിഭാഗം മേധാവി പവന്‍ ഖേര പറഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ ക്ഷമ ചോദിച്ച് ചാനല്‍ രംഗത്തുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ