ദേശീയം

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ഫലം ഈ മാസം അവസാനം; ഊഹാപോഹങ്ങള്‍ വിശ്വസിക്കരുതെന്ന് ബോര്‍ഡ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം ഈ മാസം അവസാനം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ. ഇതു നേരത്തെ തീരുമാനിച്ചതാണെന്നും സിബിഎസ്ഇ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

പത്ത്, പന്ത്രണ്ട് ഫലം ജൂലൈ അവസാന ആഴ്ച പ്രസിദ്ധീകരിക്കും. ഇതു നേരത്തെ ബോര്‍ഡ് തീരുമാനിച്ചതാണ്. ഫലം വൈകില്ലെന്ന് സിബിഎസ്ഇ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഫലം നേരത്തെയാണ് വരുന്നത്. പരീക്ഷ വൈകി തുടങ്ങിയിട്ടു പോലും ഫലം സമയത്തിനു തന്നെ പ്രസിദ്ധീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഫലം പ്രസിദ്ധീകരിക്കുന്ന തീയതിയെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ വിശ്വസിക്കരുത്. സിബിഎസ്ഇ ഫലം അനുസരിച്ച് തുടര്‍ പഠനത്തിനായി മറ്റു കോഴ്‌സുകളുടെ പ്രവേശന തീയതി ക്രമീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം