ദേശീയം

മഹാരാഷ്ട്രയില്‍ മുസ്ലീം മതനേതാവിനെ വെടിവച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  മഹാരാഷ്ട്രയിലെ നാസിക്കില്‍ 35കാരനായ മുസ്ലീം മതനേതാവിനെ വെടിവച്ചുകൊന്നു. അജ്ഞാതരായ നാലംഗസംഘമാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മതനേതാവ് ഖ്വാജ സയ്യിദ് ചിസ്തിയെ കൊലപ്പെടുത്തിയെതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

മുംബൈയില്‍ നിന്ന് 200 മീറ്റര്‍ അകലെ യോല ടൗണിലെ എംഐഡിസി പ്രദേശത്ത് വച്ചായിരുന്നു അക്രമികള്‍ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തെന്ന് പൊലീസ് പറഞ്ഞു. മരിച്ച ഖ്വാജ സയ്യദ് ചിസ്തി, ഈ പ്രദേശത്ത് 'സൂഫി ബാബ' എന്നാണ് അറിയപ്പെട്ടത്.

അക്രമികള്‍ സയ്യിദ് ചിസ്തിയുടെ തലയ്ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. ചിഷ്തി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ രക്ഷപ്പെട്ടതായും ഇവരെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം