ദേശീയം

മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വികസനം ഉടന്‍; ബിജെപിയില്‍ നിന്ന് 25 പേര്‍; ഷിന്‍ഡെ വിഭാഗത്തിന് 13

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ 45 മന്ത്രിമാര്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപിക്ക് 25 മന്ത്രിമാരും ഷിന്‍ഡെ വിഭാഗത്തിന് 13 മന്ത്രിമാരുമാണ് ഉണ്ടാകുക. അവശേഷിക്കുന്നത് സ്വതന്ത്രര്‍ക്കും നല്‍കും.

മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും പുറമെ മിക്ക മന്ത്രിമാരും പുതുമുഖങ്ങളായിരിക്കും.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിന് മുന്‍പായി പുതുമുഖങ്ങളെ പരീക്ഷിക്കുകയെന്ന ബിജെപി തന്ത്രത്തിന്റെ ഭാഗമായാണ് നീക്കം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ഷിന്‍ഡെ വിഭാഗത്തിന്റെ മൂന്ന് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രിവീതവും ബിജെപിയുടെ നാല് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി എന്ന നിലയിലാണ് മന്ത്രിസ്ഥാനം പങ്കിടാനുള്ള തീരുമാനം

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് ആഘാഡി സര്‍ക്കാരിനെ അട്ടിമറിയിലൂടെ നീക്കിയ ശേഷമാണ് 48കാരനായ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അതേസമയം, ഷിന്‍ഡെയടക്കം 16 എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച് ഹര്‍ജി സുപ്രീം കോടതി ജൂലൈ 11ന് പരിഗണിക്കും.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു