ദേശീയം

ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തത് 27പേര്‍; 11,500രൂപ ഫൈന്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ട്ടോറിക്ഷയില്‍ 27 പേര്‍ സഞ്ചരിച്ചതിന് 11,500 രൂപ ഫൈന്‍ ഇട്ട് പൊലീസ്. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരിലാണ് സംഭവം. 

ബിന്ദ്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഓട്ടോറിക്ഷയില്‍ നിയമം തെറ്റിച്ച് ആളുകള്‍ കൂട്ടത്തോടെ യാത്ര ചെയ്തത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. 

ഓട്ടോയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് ഉണ്ടായിരുന്നത്. അമിത വേഗത്തില്‍ പോയ ഓട്ടോയോ പിന്തുടര്‍ന്നെത്തിയ പൊലീസ് പിടികൂടുകയായിരുന്നു. 

പൊതു ഗതാഗത സംവിധാനത്തിന്റെ അപര്യാപ്തതയാണ് ഇത്തരം യാത്രകള്‍ക്ക് കാരണമെന്നും യുപി ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ഇത്തരം കാഴ്ചകള്‍ പതിവാണെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്