ദേശീയം

300ൽ 300 മാർക്കും നേടി ജെഇഇ സ്വന്തമാക്കി; പരിശീലനം മെച്ചപ്പെടുത്താൻ പരീക്ഷ വീണ്ടും എഴുതും! അമ്പരപ്പിച്ച് വിദ്യാർത്ഥി

സമകാലിക മലയാളം ഡെസ്ക്

റ്റവും പ്രയാസമേറിയ പരീക്ഷകളിലൊന്നാണ് ജെഇഇ മെയിൻ. ആ പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയിട്ടും ആതുപോരെന്നും പറഞ്ഞ്  വീണ്ടും എക്സാം എഴുതാൻ ഒരുങ്ങുകയാണ് ഒരു വിദ്യാർത്ഥി. 300ൽ 300 മാർക്കും വാങ്ങി ആരും കൊതിക്കുന്ന വിജയം സ്വന്തമാക്കിയ വിദ്യാർത്ഥിയുടെ തീരുമാനം കേട്ട് ആളുകൾ മൂക്കത്തു വിരൽവച്ചു.  

രാജസ്ഥാനിലെ നവ്യ ഹിസാരിയ എന്ന വിദ്യാർത്ഥിയാണ് പഠനം തലയ്ക്കു പിടിച്ച് വീണ്ടും പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്. പരീക്ഷയിൽ മുഴുവൻ മാർക്കും സ്വന്തമാക്കിയിട്ടും പരിശീലനം പോരാ എന്നാണ് കാരണമായി കക്ഷി പറയുന്നത്. നവ്യയുടെ തീരുമാനം കേട്ട് അമ്പരന്നിരിക്കുകയാണ് പലരും. 

അവരോട് നവ്യക്ക് പറയാനുള്ളത് ഇതാണ്- ’പരിശീലനം മെച്ചപ്പെടുത്താനും ടൈം മാനേജ്മെന്റ് കൃത്യമാക്കുന്നതിനും വേണ്ടിയാണ് പരീക്ഷ ഒരിക്കൽക്കൂടി എഴുതാൻ ഞാൻ തീരുമാനിച്ചത്. ജെഇഇ മെയിൻ എക്സാമിനുള്ള പരിശീലനവും പരിശ്രമങ്ങളുമാണ് നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷ എഴുതിത്തീർക്കാൻ എന്നെ സഹായിച്ചത് ’- നവ്യ പറയുന്നു.

രണ്ടാം തവണയും മാർക്ക് കുറഞ്ഞാലും പേടിക്കേണ്ടതില്ല. കാരണം രണ്ട് തവണ പരീക്ഷയെഴുതിയാലും അതിൽ ഏതിനാണോ ഉയർന്ന മാർക്ക് ലഭിക്കുക, അതാവും പരിഗണിക്കുക. 

പത്താം ക്ലാസ് പരീക്ഷയ്ക്കു ശേഷം ജെഇഇ പരീക്ഷയ്ക്കായി തയാറെടുത്തിരുന്ന നവ്യയുടെ ആഗ്രഹം ഐഐടി ബോംബെയിൽ കംപ്യൂട്ടർ സയൻസ് കോഴ്സിനു ചേരണമെന്നാണ്. പത്താം ക്ലാസിൽ 97 ശതമാനത്തിലധികം മാർക്ക് വാങ്ങിയ നവ്യ ഭാവിയിൽ മികച്ച എൻജിനീയറാകണമെന്നും അ​ഗ്രഹിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി