ദേശീയം

ഗ്യാന്‍വാപിയില്‍ ആരാധന നടത്താന്‍ അനുവദിക്കണം; ഹര്‍ജി തള്ളി സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തില്‍ ആരാധന നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിങ്ങും ജിപിആര്‍ സര്‍വേയും നടത്തണമെന്നുള്ള ഹര്‍ജിയും സുപ്രീംകോടതി തള്ളി. 

ഗ്യാന്‍വാപിയില്‍ സര്‍വെ നടത്തണമെന്ന് ആവശ്യപ്പെട്ട് വാരണാസി കോടതിയെ സമീപിച്ച ഏഴ്  സ്ത്രീകളാണ് പുതിയ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയത്. 

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അഭിഭാഷക കമ്മീഷന്‍ സര്‍വെയില്‍ കണ്ടെത്തിയതായി പറയുന്ന ശിവലിംഗത്തിന് സംരക്ഷണം ഒരുക്കണം എന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചത്. 

പള്ളിയില്‍ ശിവലിഗം കണ്ടെത്തിയെന്ന് സുപ്രീംകോടതി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരധന നടത്താന്‍ ഭരണഘടന സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 

അതേസമയം, ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട പരാതികള്‍ തള്ളണമെന്ന പള്ളി കമ്മിറ്റിയുടെ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് ഒക്ടോറബറിലേക്ക് നീട്ടി. വാരണാസി ജില്ലാ കോടതിയിലുള്ള കേസിന്റെ വിധി വന്നതിന് ശേഷം പരിഗണിക്കാമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബെഞ്ച് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'