ദേശീയം

'പലവട്ടം രാഷ്ട്രീയം വിടാന്‍ ആലോചിച്ചിരുന്നു'; ജീവിതത്തില്‍ വേറെയും ചിലതുണ്ട്, തുറന്നു പറഞ്ഞ് ഗഡ്കരി

സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: താന്‍ രാഷ്ട്രീയം വിടാന്‍ ആലോചിച്ചിരുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവയൊണ്  സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുന്നതിനെപ്പറ്റി പലപ്പോഴായി ആലോചിച്ചിരുന്നതിനെ കുറിച്ച് ഗഡ്കരി മനസ്സ് തുറന്നത്. 

'രാഷ്ട്രീയം ഉപേക്ഷിക്കണോ എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്. ജീവിതത്തില്‍ രാഷ്ട്രീയത്തിനപ്പുറം വേറെയും ചിലതുണ്ട്. രാഷ്ട്രീയം സാമൂഹിക മാറ്റത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് താന്‍ കരുതിയിരുന്നു. എന്നാല്‍ അത് അധികാരം തേടലിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.'- ഗഡ്കരി പറഞ്ഞു. 

മുന്‍ എന്‍സിപി നേതാവ് ഗിരീഷ് ഗാന്ധിയെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇപ്പോള്‍ നമ്മള്‍ കാണുന്നത് നൂറു ശതമാനവും അധികാരത്തില്‍ വരാന്‍ വേണ്ടിയുള്ള കാര്യങ്ങളാണ്. രാഷ്ട്രീയ സാാമൂഹിക-സാമ്പത്തിക മാറ്റത്തിനായുള്ള ശരിയായ ഉപാധിയാണ്. രാഷ്ട്രീയക്കാര്‍ വിദ്യാഭ്യാസ വികസനത്തിനും മറ്റും ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ