ദേശീയം

സ്‌കൂളില്‍ നിന്ന് ഹോസ്റ്റലിലേക്ക് മടങ്ങി; തിരുവള്ളൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; സംഘര്‍ഷാവസ്ഥ; വന്‍ പൊലീസ് സന്നാഹം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ മറ്റൊരു വിദ്യാര്‍ഥിനി കൂടി ജീവനൊടുക്കി. രാവിലെ സ്‌കൂളിലെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി ഹോസ്റ്റലിലേക്ക് മടങ്ങിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കള്ളക്കുറിച്ചിയിലും സമാനമായ രീതിയില്‍ പ്ലസ് ടുവിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തിരുന്നു.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രദേശത്ത് വന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

രാവിലെ സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിനി പിന്നീട് ഹോസ്റ്റല്‍ മുറിയിലേക്ക് മടങ്ങുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരികെ വിദ്യാര്‍ഥിനി എത്താത്തതിനെ തുടര്‍ന്ന്  സ്‌കൂള്‍ അധികൃതര്‍ ഹോസ്റ്റല്‍ ജീവനക്കാരെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ഥിനി മരിച്ചതിന് പിന്നാലെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്വകാര്യ സ്‌കൂള്‍ തകര്‍ക്കുകയും നിരവധി സ്‌കൂള്‍ ബസുകള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഈ പ്രശ്‌നം കൈകാര്യം ചെയ്തതില്‍ പൊലീസ് വീഴ്ചയുണ്ടായെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരുവള്ളൂര്‍ പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത