ദേശീയം

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് വീണ്ടും കോവിഡ്

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് വീണ്ടും കോവിഡ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് മുഖ്യമന്ത്രി. ഇന്നലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനും അദ്ദേഹം എത്തിയിരുന്നില്ല.

ഈ വര്‍ഷം ജനുവരിയിലും അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. ഇന്നലെ 14,830 പേര്‍ക്കാണ് വൈറസ് ബാധയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ സജീവരോഗികളുടെ എണ്ണം 1.47 ലക്ഷമാണ്. 

ഇന്നലെ 18,159 പേര്‍ രോഗമുക്തിനേടി. 36 പേര്‍ മരിച്ചു. ടിപിആര്‍ നിരക്ക് 3.48 ശതമാനമാണ്. ഡല്‍ഹിയില്‍ ഇരുപത്തിനാലുമണിക്കൂറിനിടെ 463 പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചത്. 2 പേര്‍ മരിച്ചു. ടെസറ്റ് പോസിറ്റിവിറ്റി നിരക്ക് 8.18 ശതമാനമായി ഉയര്‍ന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന പ്രയോഗം വേണ്ട; യെച്ചൂരിയുടേയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദര്‍ശന്‍