ദേശീയം

രാജ്യസഭയിലും സസ്‌പെന്‍ഷന്‍; റഹീം, ശിവദാസന്‍, സന്തോഷ് കുമാര്‍ അടക്കം 19 പേര്‍ക്കെതിരെ നടപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ചെയറിന്റെ വിലക്കു മറികടന്ന് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച അംഗങ്ങള്‍ക്കു സസ്‌പെന്‍ഷന്‍. കേരളത്തില്‍നിന്നുള്ള മൂന്നു പേര്‍ ഉള്‍പ്പെടെ 19 അംഗങ്ങളെയാണ് ഈയാഴ്ചത്തെ ശേഷിക്കുന്ന ദിവസങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്തത്. 

സിപിഎമ്മിലെ എഎ റഹീം, വി ശിവദാസന്‍, സിപിഐയിലെ പി സന്തോഷ്‌കുമാര്‍ എന്നിവരാണ് നടപടി നേരിട്ട, കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസിലെ സുസ്മിത ദേവ്, മൗസം നൂര്‍, ശാന്ത ഛേത്രി, ഡോല സെന്‍, ശന്തനു സെന്‍, അഭിരഞ്ജന്‍ ബിസ്വാര്‍, നദീമുര്‍ ഹഖ്, ഡിഎംകെയിലെ ഹമാമദ് അബ്ദുല്ല, എസ് കല്യാണ സുന്ദരം, ആര്‍ ഗിരന്‍ജന്‍, എന്‍ആര്‍ ഇളങ്കോ, കനിമൊഴി, എം ഷണ്‍മുഖം, ടിആര്‍എസിലെ ബി ലിംഗയ്യ യാദവ്, രവിഹന്ദ്ര വഡ്ഡിരാജു, ദാമോദര്‍ റാവു എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മറ്റ അംഗങ്ങള്‍.

കഴിഞ്ഞ ദിവസം സമാനമായ സാഹചര്യത്തില്‍ ലോക്‌സഭയിലെ നാലു കോണ്‍ഗ്രസ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേരളത്തില്‍നിന്നുള്ള ടിഎന്‍ പ്രതാപന്‍, രമ്യ ഹരിദാസ് എന്നിവര്‍ ഉള്‍പ്പെടെയായിരുന്നു ഇത്. ഇതിനെതിരായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് ഇന്നു വീണ്ടും നടപടി.

പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരനാണ് അംഗങ്ങള്‍ക്കെതിരായ നടപടിക്കു പ്രമേയം അവതരിപ്പിച്ചത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത