ദേശീയം

സ്‌കൂള്‍ മുറ്റത്ത് തലതല്ലി കരഞ്ഞ് പെണ്‍കുട്ടികള്‍; അമ്പരന്ന് അധ്യാപകര്‍; അന്വേഷണം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ അസ്വാഭാവിക പെരുമാറ്റം. ബുധനാഴ്ച രാവിലെ കുട്ടികള്‍ കൂട്ടമായി നിലവിളിക്കുന്നതിന്റെയും അബോധാവസ്ഥയില്‍ കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 

കുട്ടികള്‍ കൂട്ടത്തോടെ നിലവിളിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്താനും ചികിത്സിക്കാനുമായി ഡോക്ടര്‍മാരുടെ സംഘം സ്‌കൂളിലെത്തും. 

നിരവധി പെണ്‍കുട്ടികള്‍ ഉറക്കെ നിലവിളിക്കുകയും പിന്നീട് ബോധരഹിതരാവുകയുമായിരുന്നു. തുടക്കത്തില്‍ അധ്യാപകര്‍ തന്നെ കുട്ടികളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തിയ ശേഷം വീട്ടിലേക്ക് അയക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അവ്യക്തമാണെന്ന് അധ്യാപകര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍