ദേശീയം

മലിനജലം കുടിച്ച് കേന്ദ്ര ജലശക്തി മന്ത്രിയുടെ മണ്ഡലത്തില്‍ രണ്ടുപേര്‍ മരിച്ചു; 45 പേര്‍ ആശുപത്രിയില്‍; 10 പേരുടെ നില ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മലിന ജലം കുടിച്ച് കേന്ദ്ര ജലശക്തി സഹമന്ത്രിയുടെ മണ്ഡലത്തില്‍ രണ്ടുപേര്‍ മരിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ കാഞ്ചാരി പാടി ഗ്രാമത്തിലാണ് സംഭവം. 70 വയസ്സുള്ള ആളും ഒരു യുവതിയുമാണ് മരിച്ചത്. 

കിണറില്‍ നിന്നുള്ള വെള്ളം കുടിച്ചതാണ് ദുരന്തത്തിന് കാരണമായത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്. ഇവരെ ദാമോഹി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

കിണറിലെ വെള്ളം കുടിച്ച ഗ്രാമത്തിലെ നിരവധി പേര്‍ക്ക് വയറിന് അസുഖം ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ മണ്ഡലത്തിലാണ് കാഞ്ചാരി പാടി ഗ്രാമം. വിവരമറിഞ്ഞ ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യസംഘം ഗ്രാമത്തിലെത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം