ദേശീയം

അര്‍പ്പിതയുടെ ഫ്ലാറ്റില്‍ നിന്നും കണ്ടെടുത്തവയില്‍ സെക്‌സ് ടോയ്‌സും; നടിയുടെ നാലു കാറുകള്‍ കാണാനില്ല; രേഖകളും പണവും കടത്തിയതായി സംശയം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: സ്‌കൂള്‍ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗാള്‍ മുന്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ നാല് ആഡംബര കാറുകള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്ത ഡയമണ്ട് സിറ്റി ഫ്ലാറ്റില്‍ നിന്നാണ് നാലു കാറുകള്‍ കാണാതായത്. 

ഓഡി എ-4, ഹോണ്ട സിറ്റി, ഹോണ്‍ സിആര്‍വി, മെഴ്‌സിഡസ് ബെന്‍സ് കാറുകളാണ് കാണാതായത്. അഴിമതിക്കേസില്‍ അര്‍പ്പിത അറസ്റ്റിലായ അന്നു രാത്രിയാണ് കാറുകള്‍ കാണാതായത്. ഈ കാറുകളില്‍ വന്‍തോതില്‍ പണം കടത്തിയതായാണ് ഇഡി സംശയിക്കുന്നത്. അര്‍പ്പിതയുടെ വെള്ള നിറത്തിലുള്ള മെഴ്‌സിഡസ് കാര്‍ മാത്രമാണ് ഇ ഡി പിടിച്ചെടുത്തത്.

സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച ഇഡി ഉദ്യോഗസ്ഥര്‍, കാറുകള്‍ കണ്ടെത്തുന്നതിനായി വിപുലമായ തിരച്ചില്‍ നടത്താനാണ് തീരുമാനം. അര്‍പ്പിതയുടെ ഫ്ലാറ്റുകളില്‍ നടത്തിയ റെയ്ഡില്‍ 50 കോടിയിലേറെ രൂപയുടെ നോട്ടുകെട്ടുകളും നിരവധി സ്വര്‍ണക്കട്ടികളും ആഭരണങ്ങളും പിടിച്ചെടുത്തിരുന്നു.  നടി അര്‍പ്പിതയുടെ ഫ്ലാറ്റില്‍ നിന്നും നിരവധി സെക്‌സ് ടോയ്‌സും വെള്ളിപ്പാത്രവും കണ്ടെടുത്തിട്ടുണ്ട്. 

അതിനിടെ, അറസ്റ്റിലായ മുന്‍മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സൗത്ത് 24 പര്‍ഗാനയിലെ വീട്ടില്‍ ബുധനാഴ്ച രാത്രി മോഷണം നടന്നു. കതകിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് മന്ത്രിയുടെ വസതിയില്‍ കയറിയതെന്നാണ് സൂചന. മിനി ട്രക്കിലെത്തിയ നാലം​ഗ സംഘം മന്ത്രിയുടെ വീട്ടില്‍നിന്ന് വലിയ ബാഗുകളിലാക്കി നിരവധി സാധനങ്ങള്‍ കൊണ്ടുപോയതായി സമീപവാസികൾ പറഞ്ഞു.

റെയ്ഡിന്റെ ഭാ​ഗമായെത്തിയ ഇഡി ഉദ്യോ​ഗസ്ഥരാണ് ഇതെന്നായിരുന്നു നാട്ടുകാർ വിചാരിച്ചത്. പാര്‍ത്ഥ ചാറ്റര്‍ജിയുടെ മകള്‍ സോഹിണി ചാറ്റര്‍ജിയുടെ പേരിലുള്ളതാണ് ഈ വീട്.  സോഹിണി ഭര്‍ത്താവിനൊപ്പം വിദേശത്താണ്. ഈ വീട്ടിൽ അർപ്പിത പതിവ് സന്ദർശകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍