ദേശീയം

എതിരാളിക്കു കെട്ടിവച്ച കാശു പോയി; വമ്പന്‍ ജയവുമായി ധാമി നിയമസഭയിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ഡെറാഡുണ്‍: ഉത്തരാഖണ്ഡിലെ ചമ്പാവത് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്കു വമ്പന്‍ വിജയം. കോണ്‍ഗ്രസിലെ നിര്‍മല ഗഹ്‌തോരിയെ 55,000ലേറെ വോട്ടിനാണ് ധാമി തോല്‍പ്പിച്ചത്. 

58,258 വോട്ടാണ് ധാമി നേടിയത്. എതിരാളിയായ കോണ്‍ഗ്രസിന്റെ നിര്‍മല ഗഹ്‌തോരിക്കു 3233 വോട്ടു മാത്രമേ നേടാനായുള്ളു. ഗഹ്‌തോരിക്കു കെട്ടിവച്ച കാശു പോടി. 55,025 വോട്ടിന്റെ ഭൂരിപക്ഷമാണ് ധാമിക്കു ലഭിച്ചത്.

ഉപതെരഞ്ഞെടുപ്പില്‍ ഒരു മുഖ്യമന്ത്രിക്കു കിട്ടുന്ന വലിയ ഭൂരിപക്ഷമാണ് ധാമിയുടേത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച വിജയ് ബഹുഗുണ 2012ല്‍ നേടിയ 40,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ധാമി മറികടന്നത്. 

ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖാതിമയില്‍ മത്സരിച്ച ധാമി പരാജയപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ധാമിക്കു പദവിയില്‍ തുടരണമെങ്കില്‍ ആറു മാസത്തിനകം നിയമസഭാംഗമാവണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ