ദേശീയം

രാജസ്ഥാനില്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കും

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: രാജസ്ഥാനില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കും. ചാന്‍സലറെ മുഖ്യമന്ത്രി നേരിട്ട് നിയമിക്കും. ഇതിനായി നിയമ നിര്‍മാണം നടത്തും. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് കനക്കുന്നതിനിടെയാണ് നീക്കം. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന 28 വാഴ്‌സിറ്റികളാണ് രാജസ്ഥാനിലുള്ളത്.

നിര്‍ണായക നിയമ നിര്‍മാണവുമായാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഗവര്‍ണര്‍മാര്‍ക്ക് സര്‍വകലാശാല വിസിറ്റര്‍ പദവി നല്‍കും. കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും ഇത്തരമൊരു നീക്കം ആദ്യമായാണ്. നിലവില്‍ ഇവയിലെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്കാണ്. 

നേരത്തെ ഗവര്‍ണറില്‍ നിന്ന് ചാന്‍സലര്‍ പദവി എടുത്തു കളയാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തീരുമാനിച്ചിരുന്നു. സമാന തീരുമാനം രാജസ്ഥാനിലും നടപ്പാക്കാനാണ് അശോക് മുഖ്യമന്ത്രി ഗെലോട്ടിന്റെ നീക്കം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍