ദേശീയം

വളര്‍ത്തുനായയുടെ കുരയെ ചൊല്ലി അയല്‍ക്കാര്‍ തമ്മില്‍ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: വളര്‍ത്തു നായയുടെ കുരയെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. അയൽക്കാർ തമ്മിലുണ്ടായ തർക്കത്തിനിടെ കാഞ്ചീപുരം രാജഗോപാൽ ഭൂപതി സ്ട്രീറ്റിൽ താമസിക്കുന്ന അറിവഴകന്റെ മകൻ ശരൺസിങ്ങാണ്(26) ആണ്  മരിച്ചത്. സംഭവത്തിൽ അയൽക്കാരായ വിഷ്ണു, അമ്മ ചിത്ര, സഹോദരൻ ശിവ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

വിഷ്ണുവിന്റെ വീട്ടിലെ നായ കുരയ്ക്കുന്നതിനെച്ചൊല്ലിയായിരുന്നു തർക്കമുണ്ടായത്. നായ രാത്രിയിലും കുരയ്ക്കുന്നതിനാൽ ഉറങ്ങാൻപോലും സാധിക്കുന്നില്ലെന്നാണ് അറിവഴകന്റെ കുടുംബത്തിന്റെ പരാതി. ഇതേ ചൊല്ലി ഏറെ നാളായി രണ്ട് വീട്ടുകാരും തമ്മിൽ തർക്കം പതിവായിരുന്നു. തിങ്കളാഴ്ച രാത്രിയും ഇവർ തമ്മിൽ തർക്കമുണ്ടായി. ശരൺസിങ് വീട്ടിലില്ലാതിരുന്ന സമയം വിഷ്ണുവും സഹോദരനും അമ്മയും മൂന്ന് സുഹൃത്തുക്കളും അറിവഴകനെയും ഭാര്യ അമുദയെയും മകൾ സൗമ്യയെയും കൈയേറ്റം ചെയ്തു.

പിന്നീട് ശരൺസിങ് വീട്ടിലെത്തിയയതിന് ശേഷം ഇതേക്കുറിച്ച് വിഷ്ണുവിനോട് ചോദിച്ചതോടെ വീണ്ടും പ്രശ്‌നമായി. രണ്ട് വീട്ടുകാരും പരസ്പരം ആക്രമിച്ചു. ഇതിനിടെ വീട്ടിനുള്ളിൽനിന്ന് മൂർച്ചയേറിയ ആയുധം കൊണ്ടുവന്ന വിഷ്ണു, ശരൺസിങ്ങിനെ കുത്തുകയായിരുന്നു. ശരൺസിങ്ങിന്റെ പിതാവിനേയും മറ്റ് മൂന്നുപേരെയും കുത്തി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ