ദേശീയം

ഫോണ്‍ വിളിച്ചില്ല, പ്രാര്‍ഥനയ്ക്കിടെ വീട്ടില്‍ അതിക്രമിച്ച് കയറി ട്യൂഷന്‍ ടീച്ചറുടെ ആക്രമണം; അമ്മ കൊല്ലപ്പെട്ടു, മകള്‍ ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മകളുടെ ട്യൂഷന്‍ ടീച്ചര്‍ 45കാരിയെ കുത്തിക്കൊന്നു. ട്യൂഷന്‍ ടീച്ചറുടെ ആക്രമണത്തില്‍ കൗമാരക്കാരിയായ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറയുന്നു.

ഷാജഹാന്‍പൂരില്‍ രാമചന്ദ്ര മിഷന്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ട്യൂഷന്‍ അധ്യാപകന്‍ ദാവൂദാണ് ഇരുവരെയും ആക്രമിച്ചത്. പ്രാര്‍ഥനയ്ക്കിടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ദാവൂദ് ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

45കാരിയുടെ മകളെ ഉറുദുവും അറബിയുമാണ് ദാവൂദ് പഠിപ്പിക്കുന്നത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. 

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടനെ തന്നെ പെണ്‍കുട്ടിയെയും അമ്മയെയും ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്നു 45കാരിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നതായി പൊലീസ് പറയുന്നു.

ഫോണില്‍ ഇടയ്ക്കിടെ വിളിക്കാന്‍ പെണ്‍കുട്ടിയോട് ദാവൂദ് ആവശ്യപ്പെട്ടിരുന്നതായി പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു. എന്നാല്‍ ഇത് അനുസരിക്കാന്‍ പെണ്‍കുട്ടി തയ്യാറാവാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം