ദേശീയം

മോദിയുടെ മുസ്ലീം സുഹൃത്ത് ഇവിടെയുണ്ട്; മകനൊപ്പം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബാല്യകാല സുഹൃത്തായി വീട്ടില്‍ വളര്‍ന്ന അബ്ബാസ് മകനൊപ്പം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുണ്ടെന്ന് സഹോദരന്‍ പങ്കജ് മോദി. അമ്മ ഹീരാബെന്നിന്റെ നൂറാം പിറന്നാള്‍ ദിനത്തിലാണ് തന്റെ പഴയ സതീര്‍ഥ്യനുമായുള്ള  സൗഹൃദം മോദി വൈകാരികമായി പങ്കുവച്ചത്. അതിന് പിന്നാലെ് സാമൂഹികമാധ്യമളില്‍ അ്ബ്ബാസിനായി വലിയ തിരച്ചിലാണ് നടന്നത്. 

ഗുജറാത്തില്‍ സിവില്‍സപ്ലൈസ് വകുപ്പില്‍ നിന്നു വിരമിച്ച അബ്ബാസിനിപ്പോള്‍ പ്രായം 64 വയസ്. രണ്ടാഴ്ച മുന്‍പാണ് അബ്ബാസ് ഇളയമകനൊപ്പം സിഡ്‌നിയിലേക്കു പോയത്. അബ്ബാസിന്റെ മൂത്തമകന്‍ മെഹ്‌സാന ജില്ലയിലെ ഖെരാലുവിലാണു താമസം.

'അബ്ബാസ് എട്ടിലും ഒന്‍പതിലും പഠിച്ചത് ഞങ്ങള്‍ക്കൊപ്പം നിന്നായിരുന്നു. അന്ന് പ്രൈമറി സ്‌കൂള്‍ പഠനം കഴിഞ്ഞാല്‍ മറ്റ് സൗകര്യങ്ങള്‍ നാട്ടിലുണ്ടായിരുന്നില്ല. എന്റെ പിതാവ് ദാമോദര്‍ദാസ് മോദിയാണ് അബ്ബാസിനെ ഒപ്പം നിര്‍ത്തി പഠിപ്പിച്ചത്. ശുദ്ധനായ മനുഷ്യനാണ്. 5 നേരം നിസ്‌കരിക്കും. ഹജ് കര്‍മവും ചെയ്തിരുന്നു.വിശേഷാവസരങ്ങളില്ലെല്ലാം ഞങ്ങള്‍ കുടുംബമായി ഒത്തു ചേരുമായിരുന്നു' പങ്കജ് മോദി പറഞ്ഞു.

' മറ്റുള്ളവരുടെ സന്തോഷത്തിലാണ് അമ്മ സന്തോഷം കണ്ടെത്തിയത്. തന്റെ ഉറ്റസുഹൃത്തിന്റെ മകന്‍ അബ്ബാസിനെ അവന്റെ പിതാവിന്റെ അകാല മരണത്തിന് ശേഷം അച്ഛന്‍ വീട്ടിലേക്ക് കൊണ്ടുവന്നു. അവന്‍ ഞങ്ങളുടെ കൂടെ താമസിച്ച് പഠനം പൂര്‍ത്തിയാക്കി. അമ്മ സ്വന്തം മക്കള്‍ക്കു നല്‍കിയ അതേ കരുതലും സ്‌നേഹവും നല്‍കിയാണ് അബ്ബാസിനെയും വളര്‍ത്തിയത്. ഓരോ വര്‍ഷവും ഈദിന് അവനു പ്രത്യേക വിഭവങ്ങള്‍ നല്‍കി....' എന്നാണു അബ്ബാസിനെ അനുസ്മരിച്ചു പ്രധാനമന്ത്രി എഴുതിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

''വല്ലാത്ത ഓമനത്തമുള്ള അവളുടെ മുഖത്ത് ക്യാമറ പതിപ്പിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി''

പാകിസ്ഥാനെ ബഹുമാനിക്കണം, അവരുടെ കൈയില്‍ ആറ്റംബോംബ് ഉണ്ട്; വിവാദമായി അയ്യരുടെ പ്രസ്താവന

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടോ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ, ചിയ സീഡ്‌സ് ​ഗുണങ്ങൾ

ഇഷാന്‍ കിഷനെയും അയ്യരെയും പുറത്താക്കിയത് ഞാനല്ല: ജെയ് ഷാ