ദേശീയം

ഷിൻഡെ ക്യാമ്പിനെ പിളർത്താൻ ഉദ്ധവ് പക്ഷം? 20 വിമത എംഎല്‍എമാര്‍ ബന്ധപ്പെട്ടതായി ശിവസേന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ പ്രതിസന്ധി മറികടക്കാൻ വിമത പക്ഷത്തെ പിളർത്താനുള്ള നീക്കം സജീവമാക്കി ഉദ്ധവ് പക്ഷം. 20 വിമത എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടതായി ശിവസേന ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ചില എംഎല്‍എമാര്‍ മടങ്ങി വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി സേനാ എംപി അരവിന്ദ് സാവന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

സഭയില്‍ വിശ്വാസ വോട്ടെടുപ്പ് വരുമ്പോള്‍ ചിത്രം വ്യക്തമാകുമെന്ന് മുതിര്‍ന്ന ശിവസേന നേതാക്കള്‍ അവകാശപ്പെടുന്നു. ഏക്‌നാഥ് ഷിൻഡേ വിശ്വാസ വോട്ടെടുപ്പിന് വിമുഖത കാണിക്കുന്നതിന് പിന്നിലെ കാരണം ഇതാണെന്നും ശിവസേന നേതാക്കള്‍ പറയുന്നു. ചതിച്ചവരെ തിരിച്ചെടുക്കില്ലെന്നും എന്നാൽ ശിവസേനയുടെ വാതിലുകൾ അടഞ്ഞിട്ടില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. 

അതിനിടെ ഒരു ശിവസേന മന്ത്രി കൂടി ഇന്ന് ഷിൻഡെ ക്യാമ്പിലെത്തി. ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഉദയ് സാമന്താണ് ഷിൻഡെ ക്യാമ്പിൽ അവസാനമെത്തിയത്. ഇതോടെ ഒൻപത് മന്ത്രിമാർ ഷിൻഡേക്ക് ഒപ്പമായി. ഏകനാഥ്‌ ഷിൻഡെ അടക്കമുള്ള അഞ്ച് മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ ഉദ്ധവ് താക്കറെ നടപടികൾ തുടങ്ങിയതിനിടെയാണ് ഒരു മന്ത്രി കൂടി മറുകണ്ടം ചാടിയത്. ഉദ്ധവ് പക്ഷത്തിൽ അവശേഷിക്കുന്ന മന്ത്രിമാരുടെ എണ്ണം മൂന്നായി ചുരുങ്ങി. 

അതിനിടെ 15 വിമത എംഎൽമാർക്ക് വൈപ്ലസ് കാറ്റഗറി സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം ഉത്തരവായി. നാട്ടിൽ എംഎൽഎമാരുടെ വീടിനും കുടുംബത്തിനും കേന്ദ്ര സേനകളുടെ സുരക്ഷയുണ്ടാകുമെന്നു ഏകനാഥ്‌ ഷിൻഡെ ഇന്ന് ചേർന്ന യോഗത്തിൽ വിമത എംഎൽഎമാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഷിൻഡെയെ നിയമസഭാ കക്ഷി നേതൃ സ്ഥാനത്ത് നിന്നു നീക്കിയതിനെതിരെ കോടതിയെ സമീപിക്കാനും യോഗത്തിൽ തീരുമാനമായി. അതിനിടെ വിമത എംഎൽമാരിൽ ഒരാളുടെ പിറന്നാൾ ആഘോഷവും ഇന്ന് ഗുവാഹത്തിയിലെ ഹോട്ടലിൽ നടന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ