ദേശീയം

എടിഎം കുത്തിത്തുറക്കാനുള്ള ശ്രമം നാട്ടുകാര്‍ കണ്ടു; ഓടി രക്ഷപ്പെടുന്നതിനിടെ ലിഫ്റ്റ് ചോദിച്ചത് പൊലീസ് വാഹനത്തില്‍, യുവാക്കള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ എടിഎം കുത്തിത്തുറന്ന് പണം കവരാന്‍ ശ്രമിച്ച യുവാക്കളെ പൊലീസ് കയ്യോടെ പിടികൂടി. എടിഎം കുത്തിത്തുറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കള്‍ വഴിമധ്യേ ലിഫ്റ്റ് ചോദിച്ചത് പൊലീസ് വാഹനത്തില്‍. സംശയം തോന്നി പൊലീസുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.

ബംഗളൂരുവിന് സമീപം ദൊഡ്ഡബല്ലാപ്പൂരിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് പുലര്‍ച്ചെയാണ് 19 വയസ്സുള്ള സച്ചിനും കൂട്ടാളി ഗഗനും ചേര്‍ന്ന് എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ചത്. എടിഎമ്മില്‍ നിന്ന് പണം കവരാന്‍ എല്ലാവിധ സജ്ജീകരണങ്ങളോടെയാണ് ഇവര്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. എടിഎം കുത്തിത്തുറക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 


അതിനിടെ മോഷ്ടാക്കളെ പിടികൂടാന്‍ നാട്ടുകാര്‍ പിന്തുടര്‍ന്നു. നാട്ടുകാരെ കണ്ട് മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കായി കൈയില്‍ കരുതിയിരുന്ന ഉപകരണങ്ങള്‍ ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് കടന്നുകളയാന്‍ ശ്രമിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഇവര്‍ ഈസമയത്ത് യൂണിഫോമിലായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങുമ്പോഴാണ് പ്രതികളെ പിടികൂടിയത്.

വഴിമധ്യേ സച്ചിനും ഗഗനും പൊലീസ് വാഹനം ആണെന്ന് തിരിച്ചറിയാതെ ലിഫ്റ്റ് ചോദിച്ചു. വാഹനത്തില്‍ കയറ്റിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസുകാര്‍ യുവാക്കളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ