ദേശീയം

'ഇതാണ് ജനവിധിയെങ്കില്‍ സാമൂഹിക നീതിയുടെ നിര്‍വചനം എന്താണ്?; ജനങ്ങള്‍ ബിജെപി സിന്ദാബാദ് എന്ന് വിളിക്കുന്നത് മനസിലാകുന്നില്ല'

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലം അത്ഭുതപ്പെടുത്തുന്നതായി കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. ഈ രീതിയില്‍ ബിജെപി മുന്നേറുമെന്ന് കരുതിയില്ല. ഇതാണ് ജനവിധിയെങ്കില്‍ സാമൂഹിക നീതിയുടെയും പൊതുജന ക്ഷേമത്തിന്റെയും നിര്‍വചനം എന്താണെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് തോല്‍വിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബിജെപി സിന്ദാബാദ് എന്ന് ജനം വിളിക്കുന്നത് മനസിലാകുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണതന്ത്രം അപര്യാപ്തമായിരുന്നു. ഇക്കാര്യം പ്രചാരണ സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ തന്നെ സമ്മതിക്കുന്നു. പ്രവര്‍ത്തകര്‍ നന്നായി അധ്വാനിച്ചു. അതിന് നന്ദി പറയുന്നതായും ഹരീഷ് റാവത്ത് പറഞ്ഞു. 

ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ തനിക്ക് കഴിഞ്ഞില്ല. എന്നാല്‍ തന്റെ മകളെയും തെരഞ്ഞെടുപ്പില്‍ ജയിച്ച മറ്റുള്ളവരെയും അനുമോദിക്കുന്നതായും ഹരീഷ് റാവത്ത് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍