ദേശീയം

സത്യപ്രതിജ്ഞയ്ക്ക് മുന്നേ 'ഭരണം' തുടങ്ങി എഎപി; പഞ്ചാബില്‍ മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സുരക്ഷ പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

അമൃത്സര്‍: മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സുരക്ഷ ക്രമീകരണങ്ങള്‍ ഒഴിവാക്കി പഞ്ചാബ് പൊലീസ്. പുതിയ എഎപി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുന്‍പാണ് നടപടി. പഞ്ചാബ് പൊലീസ് മേധാവിയുമായി നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നടപടി. 

മുന്‍ മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ 122 പേരുടെ പ്രത്യേക സുരക്ഷയാണ് പൊലീസ് ഒഴിവാക്കിയത്. അകാലിദള്‍, കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷയാണ് എടുത്തു കളഞ്ഞത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു, അകാലിദള്‍ മേധാവി സുഖ്ബീര്‍ സിങ് ബാദല്‍ തുടങ്ങിയ പ്രമുഖരുടെ സുരക്ഷ പിന്‍വലിച്ചിട്ടില്ല. 

പതിനാറാം തീയതിയാണ് ഭഗവന്ത് മാന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഭഗത് സിങ്ങിന്റെ ജന്‍മഗ്രാമത്തില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഭഗവന്ത് അറിയിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഓഫീസുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രം വയ്ക്കരുതെന്നും ഭഗത് സിങ്ങിന്റെയും അംബേദ്കറിന്റെയും ചിത്രം വയ്ക്കണമെന്നും കഴിഞ്ഞ ദിവസം ഭഗവന്ത് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍