ദേശീയം

വലയില്‍ കുടുങ്ങിയത് കൊമ്പന്‍ സ്രാവ്; ലക്ഷങ്ങള്‍ക്ക് ലേലത്തില്‍ വിറ്റു; മത്സ്യതൊഴിലാളികള്‍ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: രണ്ടര കിന്റല്‍  തൂക്കമുള്ള കൊമ്പന്‍ സ്രാവിനെ പിടികൂടി വിറ്റ മത്സ്യതൊഴിലാളികള്‍ കുടുങ്ങി. കര്‍ണാടകയിലെ മാല്‍പെയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ്, 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിച്ചിരിക്കുന്ന, ഗുരുതര വംശനാശഭീഷണി നേരിടുന്ന സോഫിഷിനെ ലേലത്തിലൂടെ വിറ്റത്. മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

'സീ ക്യാപ്റ്റന്‍' എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ക്കാണ് 10 അടി നീളമുള്ള കൊമ്പന്‍ സ്രാവിനെ ലഭിച്ചത്. ക്രെയിനിന്റെ സഹായത്തോടെയാണ് സ്രാവിനെ കരയ്‌ക്കെത്തിച്ചത്. അപൂര്‍വയിനം സ്രാവിനെ  കാണാനായി നൂറ് കണക്കിനാളുകള്‍ ഹാര്‍ബറിലെത്തിയിരുന്നു. ലേലം നടത്തി മംഗലാപുരം സ്വദേശി സ്രാവിനെ വാങ്ങി. 

സ്രാവിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസെടുക്കണമെന്ന് ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ഗണേഷ് പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്നതിനാല്‍, അബദ്ധത്തിലാണെങ്കില്‍ പോലും ഈ മീനിനെ വിറ്റത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ്

'സോളാർ വച്ചിട്ടും കറന്റ് ബില്ല് 10,030 രൂപ! ഓൺ ​ഗ്രിഡ് ആക്കല്ലേ, കെഎസ്ഇബി കട്ടോണ്ട് പോകും'

രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം; പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠ

പാണ്ടയില്ലാത്തതു കൊണ്ട് നായകളെ പെയിന്റ് അടിച്ച് ഇറക്കി; മൃ​ഗശാല അധികൃതരുടെ അഡ്ജസ്റ്റ്മെന്റ് പൊളിഞ്ഞു, പ്രതിഷേധം

എന്താണ് അക്ഷയതൃതീയ?; ഐശ്വര്യം ഉറപ്പ്!