ദേശീയം

ഇരുപതോളം ഇന്ത്യക്കാര്‍ യുക്രൈനില്‍; അവരെ സുരക്ഷിതമായി എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുക്രൈനിലെ യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ഇരുപതോളം ഇന്ത്യക്കാര്‍ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഓപ്പറേഷന്‍ ഗംഗ അവസാനിപ്പിച്ചിട്ടില്ലെന്നും ഇവരെയും സുരക്ഷിതമായി നാടുകളിലെത്തിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

'അവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ട്. ചിലര്‍ ഇപ്പോഴും ഖേര്‍സണില്‍ കുടുങ്ങി കിടക്കുന്നുണ്ട്. യുക്രൈനില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാതെ ഓപ്പറേഷന്‍ ഗംഗ അവസാനിപ്പിക്കില്ല' - വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ കേന്ദ്ര സര്‍ക്കാര്‍ യുക്രൈനില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. റഷ്യയും യുക്രൈനും ഇതിനോട് സഹകരിക്കുകയും ഇവരെ പുറത്തെത്തിക്കാനായി സുരക്ഷ ഇടനാഴികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

യുക്രൈനില്‍ സംഘര്‍ഷങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കാര്‍ക്കായി രജിസ്ട്രേഷന്‍ ഡ്രൈവ് ആരംഭിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്